Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ബസ്റ്റാൻഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം..

23 Jun 2026 17:38 IST

MUKUNDAN

Share News :

ഗുരുവായൂർ:ദിനംപ്രതി ലക്ഷക്കണക്കിന് തീർത്ഥാടകരും പൊതുജനങ്ങളും വന്നുപോകുന്ന ഗുരുവായൂർ നഗരസഭ ബസ്റ്റാൻഡ് അടിയന്തരമായി പൂർത്തീകരിച്ചുകൊണ്ട് ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകരോടും ഗുരുവായൂർ നിവാസികളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിഎംഎസ് ഗുരുവായൂർ മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.ബിഎംഎസ് ജില്ലാ സെക്രട്ടറി സേതുതിരുവങ്കിടം സമ്മേളനം ഉദ്ഘാടനം ചെയ്തു.സന്തോഷ് വെള്ളറക്കാട് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെയും സുരക്ഷാ മുൻനിർത്തി സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റുമുള്ള ഭൂമി എത്രയും വേഗം സർവ്വേ ചെയ്തു ക്ഷേത്രത്തിൻറെ ഭാഗമാക്കണമെന്നും ഭൂമി നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ഗുരുവായൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,സെക്രട്ടറി പി.കെ.അറമുഖൻ,വി.കെ.സുരേഷ്ബാബു,സുരേഷ് എടക്കാട് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സന്തോഷ് വെള്ളറക്കാട്(പ്രസിഡന്റ്),കെ.പി.ഗിരീഷ്,എ.വി.മോഹനൻ(വൈസ് പ്രസിഡന്റ്),വി.ബി.അനൂപ്(സെക്രട്ടറി),സുരേഷ് എടക്കാട്,സുഭാഷ്( ജോയിന്റ് സെക്രട്ടറിമാർ),അനിൽ വെട്ടിയാറ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News