Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 21:05 IST
Share News :
മലപ്പുറം : ജില്ലാ ഭരണകൂടം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, കോഴിക്കോട് സര്‍വ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ദ്ദേശീയ ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഒളിമ്പിക് റണ്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്‌ളാഗ് ഓഫ് ചെയതു.
വിവിധ അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കായിക താരങ്ങള്‍, സിവില്‍ സര്‍വീസ് കായിക താരങ്ങള്‍, കൂട്ടായ്മകള്‍ എന്നിവര്‍ ഒളിമ്പിക് റണ്ണില്‍ പങ്കാളികളായി. മലപ്പുറം നഗരസഭവൈസ് ചെയര്‍മാന്‍ ജിതേഷ് ജി അനില്‍ മുഖ്യാതിഥിയായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ്‌കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സി. സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യു. അബ്ദുള്‍കരീം. ഐ.പി.എസ്. (റിട്ട) ഒളിമ്പിക് അസോസിയേഷന്‍ എക്സി. മെമ്പര്‍ എം. പ്രേമന്‍മാസ്റ്റര്‍, മാസ്റ്റേര്‍സ് ഹോക്കി സ്റ്റേറ്റ് പ്രസിഡന്റ്‌റ് പാലോളി അബ്ദുറഹിമാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍കുമാര്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് മച്ചിങ്ങല്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.