Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"അമ്മ"യിലെ തർക്കങ്ങൾ പരിഹരിക്കണം. "മക്കൾ" വിവാദങ്ങളും - പരസ്യ പ്രസ്താവനകളും ഒഴിവാക്കണം.

23 Jun 2026 17:34 IST

Jithu Vijay

Share News :

 കോഴിക്കോട് : സംസ്ഥാന സർക്കാരിനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിനോദ നികുതി ഉൾപ്പെടെ ഗണ്യമായ റവന്യൂ വരുമാനം നൽകുന്നതും അനേകം പേർക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴിൽ നൽകുന്നതുമായ സിനിമ മേഖലയെ ബഡ്ജറ്റിൽ വ്യവസായമായി അംഗീകരിച്ച അനുകൂല അന്തരീക്ഷത്തിൽ താര സംഘടനയായ അമ്മ ഭരണസമിതിയിലെ കൂട്ടരാജിയും തർക്കങ്ങളും പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം സാംസ്കാരിക വകുപ്പ് മന്ത്രി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് മലയാള ചലച്ചിത്ര കാണികൾ(മക്കൾ ) പ്രസിഡന്റ് പി ഐ അജയൻ, സ്ഥാപക പ്രസിഡണ്ടും, ചലച്ചിത്ര നയരൂപീകരണ സമിതി അംഗങ്ങളുമായ ഷെവലിയർ സി. ഇ.ചാക്കുണ്ണി, എ ശിവശങ്കരൻ എന്നിവർ കേരള മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, അമ്മ പ്രസിഡണ്ട് എന്നിവർക്ക് കത്തയച്ചു.


കോടികൾ ചിലവഴിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്, ചലച്ചിത്ര നയ രൂപീകരണ സമിതി നിർദ്ദേശങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സാമ്പത്തിക ശേഷിയും സ്വീകാര്യതയും, വിരമിച്ച കലാകാരന്മാർക്ക് പെൻഷൻ പദ്ധതി ചികിത്സാ സഹായം ഉൾപ്പെടെ നിരവധി നല്ല കാര്യങ്ങൾ ചെയ്ത മാതൃക സംഘടന ആയ "അമ്മ"നല്ല രീതിയിൽ മുന്നോട്ടു പോകുവാൻ മുൻ സാരഥികളായ സർവ്വശ്രീ മമ്മൂട്ടി മോഹൻലാൽ ഇടവേള ബാബു എന്നിവർ മുന്നോട്ടുവരണമെന്നും ചർച്ചയിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സംഘടനയിൽനിന്ന് രാജിവച്ചവർ അവരുടെ രാജി പിൻവലിക്കണം എന്നും അവർ അഭ്യർത്ഥിച്ചു.


മലയാള സിനിമയും, അഭി നേതാക്കളും, സാങ്കേതിക പ്രവർത്തകരും, അണിയറ ശിൽപികളും ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കുകയും ആദരിക്കപ്പെടുകയും പത്മഭൂഷൻ പുരസ്കാര സ്വീകരിക്കാൻ മമ്മൂട്ടി ദില്ലിയിൽ എത്തുകയും ചെയ്ത ഈ സന്ദർഭത്തിൽ മലയാള സിനിമയുടെ യശസിനെ കളങ്കപ്പെടുത്തുന്ന തർക്കങ്ങൾ പരിഹരിക്കാൻ സിനിമ മേഖലയിലെ നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ,തിയേറ്റർ ഉടമകൾ, മറ്റു ബന്ധപ്പെട്ട സംഘടനകൾ വ്യാപാര- വ്യവസായ- ട്രേഡ് യൂണിയൻ മാതൃകയിൽ എകോപസമിതി സിനിമ മേഖലയിലും രൂപീകരിച്ചു  ഇടപെടണമെന്നും അവർ അഭിപ്രായപ്പെട്ടു.


പത്രസമ്മേളനത്തിൽ മലയാള ചലച്ചിത്ര കാണികൾ(മക്കൾ ) പ്രസിഡന്റ് പി ഐ അജയൻ, സ്ഥാപക പ്രസിഡണ്ടും, ചലച്ചിത്ര നയരൂപീകരണ സമിതി അംഗങ്ങളുമായ ഷെവലിയർ സി. ഇ.ചാക്കുണ്ണി, എ ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.




Follow us on :

More in Related News