Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 18:03 IST
Share News :
മനാമ: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരൊറ്റ വേദിയിൽ കൂട്ടിയിണക്കുന്നതിനായി പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സേവനവും മാനവികതയും മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കരുത്തുറ്റ നേതൃസംഘമാണ് ഇത്തവണ ചുമതലയേൽക്കുന്നത്.
പ്രവാസി മലയാളി സമൂഹത്തിൽ സുപ്രധാന സ്ഥാനം പുലർത്തുന്ന സംഘടനയായ WMF, ബഹ്റൈനിലെ പ്രവർത്തന മേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃനിരയെ അവതരിപ്പിച്ചത്. സാമൂഹിക സഹവർത്തിത്വവും സേവനപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളാണ് പുതിയ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.
പുതിയ ഭാരവാഹികളായി ശ്രീമതി മിനി മാത്യു പ്രസിഡന്റായും, ശ്രീ ശ്രീജിത്ത് ഫെറോക്ക് കോർഡിനേറ്ററായും, ശ്രീ ജോബി ജോസ് സെക്രട്ടറിയായും, ശ്രീ എബ്രഹാം തോമസ് ട്രഷററായും ചുമതലയേൽക്കും. ഡോ. ഷബാന ഫൈസൽ വൈസ് പ്രസിഡന്റായും, ശ്രീ സുനിൽ കുമാർ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ ഫോറങ്ങൾക്കും ഭാരവാഹികളെ നിയോഗിച്ചിട്ടുണ്ട്. പി.ആർ & മീഡിയ ഫോറത്തിന് ശ്രീ നവാസ് ചെരണ്ടത്തൂർ, ചാരിറ്റി ഫോറത്തിന് ശ്രീ അനിൽ കുമാർ, പ്രവാസി വെൽഫെയർ ഫോറത്തിന് ശ്രീ ബിജു എം. ഡാനിയേൽ, വിമൻസ് ഫോറത്തിന് ശ്രീമതി നാസിയ ജി.എച്ച് എന്നിവർ നേതൃത്വം നൽകും.
അതോടൊപ്പം ബിസിനസ് ഫോറത്തിന് ശ്രീ ജേക്കബ് തെക്കുതോട്, മലയാളം ഫോറത്തിന് ശ്രീ റൗഫ് വി.എം, മെമ്പർഷിപ്പ് ഫോറത്തിന് ശ്രീ നെൽസൺ വർഗീസ്, ഹെൽത്ത് ഫോറത്തിന് ശ്രീമതി ഷൈനി ബിനു എന്നിവരും ചുമതലയേൽക്കും. എഡ്യൂക്കേഷൻ & കരിയർ ഫോറത്തിന് ശ്രീ സനു കുട്ടൻ, ആർട്ട് & കൾച്ചർ ഫോറത്തിന് ശ്രീ രതിൻ തിലക്, യൂത്ത് ഫോറത്തിന് ശ്രീ ബെർലിത് മാത്യു, ഇവന്റ് ഫോറത്തിന് ശ്രീ പ്രകാശൻ ബാലൻ എന്നിവർ നേതൃത്വം വഹിക്കും.
എക്സിക്യൂട്ടീവ് അംഗമായി ശ്രീ ഫസലു റഹ്മാനും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വത്തിന്റെ കീഴിൽ ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് കൂടുതൽ സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് സംഘടനാ വൃത്തങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.