Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 00:23 IST
Share News :
മസ്കറ്റ്: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ (WMF Oman) നേഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ രാത്രി 8 മണിവരെ അൽ സീബിലെ അൽ അറൈമി ബൗൾവാർഡ് മാളിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
“ഒരു രക്തദാനം നിരവധി ജീവനുകൾക്ക് പുതുജീവൻ നൽകും” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്യാമ്പിന് നേതൃത്വം വഹിച്ച ഭാരവാഹികളായ പ്രസിഡണ്ട് ജോർജ് പി രാജൻ, കോഡിനേറ്റർ അനൂപ് കളരിക്കൽ, സെക്രട്ടറി അർച്ചന വിജയകുമാർ ട്രഷറർ ജയാനന്ദൻ, മസ്കറ്റ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും,ബ്ളഡ് ഡൊണേഷൻ കോഡിനേറ്ററുമായ തംജിദ് എന്നിവർ പറഞ്ഞു.
സമൂഹത്തിലെ പല മേഖലകളിൽ നിന്നായി നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
വിജി സുരേന്ദ്രൻ, സറിൽ, മനോജ്, മുഹമ്മദ് യാസീൻ എന്നിവർ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.