Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച

07 May 2026 20:49 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ (WMF Oman) ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ് 8 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ രാത്രി 8 മണിവരെ അൽ സീബിലെ Al Araimi Boulevard Mall രണ്ടാം നിലയിലാണ് ക്യാമ്പ് നടക്കുക.

“ഒരു രക്തദാനം നിരവധി ജീവനുകൾക്ക് പുതുജീവൻ നൽകും” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സമൂഹത്തിലെ എല്ലാവരും ക്യാമ്പിൽ പങ്കെടുത്ത് രക്തദാന മഹായജ്ഞത്തിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ആരോഗ്യവാന്മാരായ പൊതുജനങ്ങൾ ക്യാമ്പിൽ എത്തി രക്തദാനം നടത്തി ജീവൻ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് ഡബ്ല്യു.എം.എഫ് ഒമാൻ അറിയിച്ചു.

Follow us on :

More in Related News