Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 12:45 IST
Share News :
സോഹാർ: നോർത്ത് ബാത്തിന സൗഹൃദ വേദി സംഘടിപ്പിക്കുന്ന ‘വർണ്ണോത്സവം 2026’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫലജിലെ ബദർ അൽ സമ ഹാളിൽ നടന്നു. സാമൂഹ്യ പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ മേഖല പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
ജയ്സൺ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാത്തിന മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു. സുരേഷ് ആറ്റക്കര സ്വാഗതം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഒക്ടോബർ 23-ന് ഫലജിൽ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. തുടർന്ന് ഒക്ടോബർ 30-ന് സോഹാർ ലാ പേർൾ ഹാളിൽ കുടുംബ സംഗമം, സാംസ്‌കാരിക സദസ്, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
കേരളത്തിൽ നിന്നെത്തുന്ന കലാകാരൻ രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന ‘മണിനാദം’ എന്ന പരിപാടി ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകും. കലാഭവൻ മണിയുടെ ഗാനങ്ങൾ അതേ ശൈലിയിൽ ആലപിക്കുകയും മിമിക്രി വൺമാൻ ഷോയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടിക്കൊപ്പം ആരവം ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും സോഹാറിലെ അമ്മ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൃത്തപരിപാടികളും അരങ്ങേറും.
വർണ്ണോത്സവം 2026-ലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.