Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉംറ തീർത്ഥാടകർക്ക് മസ്തിഷ്ക ജ്വരം കുത്തിവയ്പ്പ് നിർബന്ധമാക്കി ഒമാൻ

18 Jan 2025 00:58 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ ഏർപ്പെടുത്തിയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വ്യക്തികളും സൗദി അറേബ്യയിലേക്ക് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും മസ്തിഷ്ക ജ്വരം കുത്തിവയ്പ്പ് (Quadrivalent Meningococcal Conjugate Vaccine ACYW135) സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. 

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ Tarassud സംവിധാനം വഴി നൽകുന്ന സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിന് അഞ്ച് വർഷത്തേക്ക് സാധുതയുണ്ട്.

പൗരന്മാർക്ക് ഒമാനിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രവാസികൾക്ക് മന്ത്രാലയം നിയോഗിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷനുകൾ ലഭ്യമാണ്. തീർത്ഥാടന സമയത്ത്  ആരോഗ്യ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കാൻ മന്ത്രാലയം ശുപാർശ ചെയ്യുന്നു.


⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News