Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 22:56 IST
Share News :
കോഴിക്കോട് : അലീഗർ പ്രസ്ഥാനത്തിൻ്റെ ശില്പിയും അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനുമായ സർ സയ്യിദ് അഹ്മദ് ഖാൻ ഇന്ത്യ കണ്ട അതുല്യ പ്രതിഭയായിരുന്നുവെന്ന് ഡൽഹിയിലെ ഹ്യുമൺ റിസോഴ്സ് ഡെവലപ്മെൻ്റ് (HRDF) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.സർ സയ്യിദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സർസയ്യിദ് ദിനാഘോഷ പരിപാടിയിൽ സർസയ്യിദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.
രണ്ട് നൂറ്റാണ്ട് മുമ്പ് ജനിച്ച സർ സയ്യിദ് അഹ്മദ് ഖാൻ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി സയിൻ്റിഫിക് സൊസൈറ്റിയും അലിഗർ മൂവ് മെൻ്റും സ്ഥാപിച്ചുവെന്നത് അദ്ഭുതകരമായ കാര്യമാണ്. പിന്നീട് മുഹമ്മദൻസ് ആംഗ്ലോ സ്കൂൾ സ്ഥാപിച്ച് വിദ്യാവിഹീനരായിരുന്ന മുസ്ലികളിലും മറ്റു പിന്നാക്ക വിഭാഗങ്ങളിലും പെട്ട വിദ്യാർത്ഥികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി. ആ സ്കൂളാണ് പിന്നീട് യൂണിവേഴ്സിറ്റിയായിത്തീർന്നത്. ഒരു കാലത്ത് കേരളമുൾപ്പെടെ ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് വേണ്ടി പോയിരുന്നത് അലിഗറിലേക്കായിരു ന്നതെന്ന് അലിഗറിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
എന്നാൽ, ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനലക്ഷങ്ങൾക്ക് വിജ്ഞാനത്തിൻ്റെ പ്രകാശമെത്തിച്ച ആ മഹാ മനീഷിയെ കേന്ദ്ര സംസ്ഥാന സർക്കാറുകളും സാംസ്കാരിക പ്രവർത്തകരും വാർത്താ മാധ്യമങ്ങളും ഓർക്കാതെ പോവുന്നത് വേദനാ ജനകമാണെന്നും മടവൂർ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ സർ സയ്യിദ് പുരസ്കാരം പ്രമുഖ പ്രവാസി സാഹിത്യകാരനും സാമൂഹൃ പ്രവർത്തകനുമായ ഉസ്മാൻ ഒഞ്ചിയത്തിന് ഡോ. അബ്ദുസ്സമദ് സമദാനി എം പി സമർപ്പിച്ചു. ഇഖ്റാ (വായിക്കൂ) എന്ന പ്രഥമ ഖുർആൻ വചനത്തിൻ്റെ ആഹ്വാനമാണ് സർ സയ്യിദിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതെന്നും ആ വിശുദ്ധ വചനം അലിഗർ യൂണിവേഴ്സിറ്റിയുടെ ലോഗോവിൽ ഉൾപ്പെടുത്തിയത് വിജ്ഞാന രംഗത്ത് മനുഷ്യർ ഉയർന്ന് വരാനുള്ള ആഹ്വാനമെന്ന നിലക്കാണെന്നും അദ്ദേഹം വിശദീകരിച്ചു.
സർ സയ്യിദ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫസർ മുഹമ്മദ് ഹസ്സൻ ആദ്ധ്യക്ഷത വഹിച്ചു. ഹാഷിം ശിഹാബ് തങ്ങൾ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു, ഡോ. കുഞ്ഞാലി സ്പെഷ്യൽ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. മുതിർന്ന പത്ര പ്രവർത്തകൻ നവാസ് പൂനൂർ, വി.പി സദാനന്ദൻ , കെ പി ജമ്പിച്ചി മമ്മു ഹാജി, സി പി അലി, ആറ്റക്കോയ പള്ളിക്കണ്ടി, കെ പി ഇബ്റാഹിം ഒഞ്ചിയം, പി ടി നിസാർ, റഷീദ് പി സി പാലം എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.