Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൻ കൂടുതൽ യാത്രാസൗകര്യം ഒരുക്കണം:കളിപ്പാട്ട ട്രയിൻ കെട്ടിവലിച്ചുകൊണ്ട് ജനകീയ മാർച്ച്

18 Oct 2026 21:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വൈക്കം റോഡ്‌ റെയിൽവേ സ്റ്റേഷൻ യാത്രാ സൗഹൃദ സ്റ്റേഷനാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2026 നവംബർ മാസം ഒന്നാം തിയ്യതി "കളിപ്പാട്ട ട്രയിൻ" കെട്ടി വലിച്ചു കൊണ്ട് നടത്തുന്ന മാർച്ചിന്റെ നടത്തിപ്പിനെ പറ്റി ചർച്ച ചെയ്യുന്നതിനായി ഒരു യോഗം നടത്തപ്പെട്ടു..

പ്രസ്തുത മാർച്ച് ജനകീയ പ്രതികരണ

വേദിയും വൈക്കം റോഡ് റെയിൽവേ യൂസേഴ്സ് ഫോറവും സംയുക്തമായി നടത്തുന്നതിന് തീരുമാനിച്ചു.

ജനകീയ മാർച്ചിന്റെ രൂപരേഖ ജനകീയ പ്രതികരണ വേദി ചീഫ് കോ ഓഡിനേറ്റർ ശ്രീ. രാജു തെക്കേക്കാല വിശദീകരിച്ചു.

ഡോ. വേണുഗോപാൽ , വൈക്കം റോഡ് യൂസേർസ് ഫോറം ( VRUF) രക്ഷാധികാരി

ശ്രീ പ്രേം ഷർമ്മ, ശ്രീ. അബിരാജ് സോമൻ, ശ്രീ. ഷിജു ചെറുവള്ളിപ്പറമ്പിൽ, ശ്രീ. ലിബിൻ ഫ്രാൻസിസ്  (VRUF എക്സിക്യൂട്ടീവ് മെമ്പർമാർ), ശ്രീ. രാജു K J, ശ്രീ. രവീന്ദ്രൻ എന്നിവർ അടങ്ങുന ഒരു കമ്മറ്റിയെയും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായും തെരഞ്ഞെടുത്തു.

റെയിൽവേ യാത്രക്കാർ, ഓട്ടോറിക്ഷ ജീവനക്കാർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ,അധികാരികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകുന്ന തരത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ജനകീയ മാർച്ച് ആക്കി മാറ്റുവാൻ എല്ലാവരുടെ ക്രിയാത്മകമായ പ്രവർത്തനം അഭ്യർത്തിക്കാനും തീരുമാനിച്ചു.

പ്രതികരിക്കാം... നാടിനു വേണ്ടി..നാം തന്നെ.

ജനകീയ പ്രതികരണ വേദി




Follow us on :

More in Related News