Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 20:48 IST
Share News :
കോട്ടയം: കോട്ടയത്ത് സി കെ ആശയെ വിളിച്ചുവരുത്തി അപമാനിച്ച് കോൺഗ്രസ്. നേരെക്കടവ് - മാക്കേക്കടവ് പാലത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് സംഭവം. മുൻ വൈക്കം എംഎൽഎ സി. കെ. ആശയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നതുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നിരിക്കുന്നത്. തന്നെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചതിന് തുല്യമായ പെരുമാറ്റമാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉണ്ടായതെന്ന് സി കെ ആശ അതൃപ്തി പ്രകടിപ്പിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് സി.കെ. ആശയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ വേദിയിൽ വച്ച് അവർക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. കൂടാതെ അവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ യു.ഡി.എഫ് പ്രവർത്തകരും ജനപ്രതിനിധികളും വേദിയിൽനിന്നും ഇറങ്ങിപ്പോയതായും ഇത് തന്നെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു. ഇതേ വേദിയിൽ മുൻ എം.പി എം എം ആരിഫിന് നേരെയും കോൺഗ്രസ് പ്രവർത്തകർ കൂക്കിവിളിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണം ഉന്നയിച്ചു. എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയ വികസന പദ്ധതിയുടെ ഉദ്ഘാടന വേദി പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നാണ് എൽ.ഡി.എഫിൻ്റെ പ്രധാന വിമർശനം. മാക്കേക്കടവ് നേരെ കടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് വൈകിട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.
അതേസമയം മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് മാക്കേകടവ് നേരെകടവ് പാലം നിർമ്മിച്ചത്. വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റർ നീളവും, ഏഴര മീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ക്യാരേജ് വെയും ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകൾ ഉള്ള പാലത്തിൽ മാക്കേകടവ് ഭാഗത്ത് 40. 20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്റ്റിങ് റോഡും നിർമ്മിച്ചിട്ടുണ്ട്.
Follow us on :
Tags:
Please select your location.