Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവയിൽ സി.എൻ.ജി വാതകം കൊണ്ടുപോകുന്ന വാഹനത്തിൽ നിന്നും ഗ്യാസ് ലീക്കായി:പരിഭ്രാന്തരായി പ്രദേശവാസികൾ

16 Oct 2026 11:43 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ പാലത്തിന് സമീപം ദേശീയപാത ചേറ്റുവ കടവിൽ ലോറിയിൽ നിന്ന് സി.എൻ.ജി വാതകം ചോർന്നത് പരിഭ്രാന്തി പരത്തി.വലിയ ശബ്ദത്തോടെയാണ് ഗ്യാസ് ലീക്കായത്.ഇന്ന് രാവിലെ 9.15-ന് ആണ് സംഭവം.കുന്നംകുളത്ത് നിന്നും നാട്ടിക ഭാഗത്തേക്ക് കൊണ്ട് പോകുന്ന  സി.എൻ.ജിയിലാണ് ചോർച്ച ഉണ്ടായത്.ലീക്കായ സിലിണ്ടർ വണ്ടിയുടെ ഡ്രൈവർ ഉടനെതന്നെ വാൾവ് അടച്ച് വാതക ചോർച്ച തടഞ്ഞു.വലിയ അപകടമാണ് ഒഴിവായത്.ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സും,വാടാനപ്പള്ളി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

Follow us on :

More in Related News