Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 01:28 IST
Share News :
മസ്കറ്റ്: ആവേശവും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ഫ്രെണ്ടി എഫ്.സി. യുണൈറ്റഡ് കാർഗോ കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് കാർഗോ എഫ്.സി. ജേതാക്കളായി. ഫൈനലിൽ കരുത്തരായ മഞ്ഞപ്പട എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് കാർഗോ എഫ്.സി. കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പുത്തൻ താരോദയമായ ജോവാൻ നേടിയ നിർണായക ഗോളാണ് ടീമിന് കിരീടവിജയം സമ്മാനിച്ചത്.
മസ്കറ്റിലെ പ്രമുഖ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മാറ്റുരച്ച ടൂർണമെന്റിൽ മികച്ച മത്സരങ്ങളാണ് അരങ്ങേറിയത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലുമടക്കം സമനില തുടർന്നതോടെ നറുക്കെടുപ്പിലൂടെയാണ് സെയ്നോ എഫ്.സി., റിയലക്സ് എഫ്.സി. ടീമുകളുടെ സ്ഥാനങ്ങൾ നിർണയിച്ചത്. സെയ്നോ എഫ്.സി. രണ്ടാം റണ്ണറപ്പായും റിയലക്സ് എഫ്.സി. മൂന്നാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബോൾ താരം മുഹമ്മദ് റാഫി, യുണൈറ്റഡ് കാർഗോ മാനേജിങ് ഡയറക്ടർ നിയാസ്, റംല ഖാദർ, സിയാദ് ഉണിച്ചിറ, സജി രാജ, ഷബി, നൗഫൽ, അഭിലാഷ്, ശിവൻ തുടങ്ങിയ വിശിഷ്ടാതിഥികൾ ചേർന്ന് ജേതാക്കൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
മഞ്ഞപ്പട എഫ്.സിയുടെ വൈശാഖ് മികച്ച കളിക്കാരനായും ഷിബിൽ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. യുണൈറ്റഡ് കാർഗോ എഫ്.സിയുടെ റിയാസ് മികച്ച ഡിഫൻഡറായും ജോവാൻ എമേർജിങ് പ്ലെയറായും അർഹനായി. സെയ്നോ എഫ്.സിയുടെ കണ്ണൻ രാഹുലാണ് ടോപ് സ്കോറർ.
കഴിഞ്ഞ ലോകകപ്പിൽ ഖത്തർ ടീമിന്റെ ഔദ്യോഗിക ബസിൽ ഇടംപിടിച്ച ചിത്രം വരച്ച ഷഹ്സാൻ സാഖിയെയും ചടങ്ങിൽ ആദരിച്ചു.
'Say No to Drugs, Yes to Football' — ലഹരിയെ ഉപേക്ഷിക്കൂ, ഫുട്ബോളിനെ പ്രണയിക്കൂ എന്ന സന്ദേശമാണ് ടൂർണമെന്റിലൂടെ യുണൈറ്റഡ് കാർഗോ ഉയർത്തിപ്പിടിച്ചത്. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ഈ സന്ദേശം മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും ഏറ്റെടുത്തു.
ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി ഏകദേശം 175 പേർ പങ്കെടുത്തു. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം വിഭാഗത്തിൽ ഐല വിനോജ്, ഹയ ഹനീഫ്, ഇൻറ റസാഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം വിഭാഗത്തിൽ ഐഷ ഷേയ, ആമിഷ് മരക്കാത്ത്, റെജു, ആയിഷ സാദിക്ക് എന്നിവരുടെ പേരുകളാണ് വിജയികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം വിഭാഗത്തിൽ ഇസാഹ്, ജേഷ്നാസ്, ഹുദ, ഫാത്തിമ എന്നിവരും പുരസ്കാരങ്ങൾ നേടി.
വ്യത്യസ്ത രുചിക്കൂട്ടുകളുമായി സംഘടിപ്പിച്ച ബിരിയാണി മത്സരത്തിൽ റജീന നിയാസ് ഒന്നാം സ്ഥാനവും റംഷിത നഫ്സൽ രണ്ടാം സ്ഥാനവും ആയിഷ ലിസി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സമ്മാനിച്ചു. കാണികൾക്ക് വിവിധ രുചികളിലുള്ള ബിരിയാണി ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി മത്സരങ്ങളും നൃത്തപരിപാടികളും അരങ്ങേറി. കാണികൾക്കായി നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു.
ഫുട്ബോൾ ആവേശത്തിനൊപ്പം കുടുംബസംഗമവും കലാ-വിനോദ പരിപാടികളും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ച യുണൈറ്റഡ് കാർഗോ കപ്പ് സീസൺ 2, മസ്കറ്റിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളുടെ പുതിയ സീസണിന് ആവേശകരമായ തുടക്കമായി. കാണികൾക്ക് വേറിട്ടൊരു ആഘോഷരാവായി മാറിയ ടൂർണമെന്റ് സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.