Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുനാഥയുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി വി ഡി സതീശൻ.

19 Oct 2026 00:51 IST

santhosh sharma.v

Share News :

വൈക്കം: തിരക്കുകൾക്കിടയിലും വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്ന അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഗുരുനാഥയെ കാണാൻ മുഖ്യമന്ത്രിയെത്തി. തന്നെകാണണമെന്ന ആഗ്രഹമറിയിച്ച് ദിവസങ്ങൾക്കുള്ളിലാണ് സതിടീച്ചറെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശനെത്തിയത്. വൈക്കം ശ്രീരാമ ആഞ്ജനേയ മഠത്തിൽ വാർദ്ധക്യത്തിന്റെ അവശതയിലും സന്തോഷത്തോടെ കഴിയുന്നവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ ഗുരുനാഥയായ സതി ടീച്ചർ ഏതാനും വർഷങ്ങളായി കഴിയുന്നത്. മഠത്തിലെത്തിയ മുഖ്യമന്ത്രി വി. ഡി സതീശനെ മഠാധിപതി ശ്രീരാമചന്ദ്രസ്വാമി സ്വീകരിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം കാണുന്ന തൻ്റെ ഗുരുനാഥയെ മുഖ്യമന്ത്രി വി. ഡി സതീശൻ ചേർത്ത് പിടിക്കുകയും പഠനകാലത്തെ ഓർമ്മകളും വിശേഷങ്ങളും നേരം പങ്കുവെക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തന്റെ ഗുരുനാഥയെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നെട്ടൂർ സരസ്വതി വിലാസം യു.പി സ്കൂളിൽ ഹിന്ദി അധ്യാപികയായിരുന്നു സതി ടീച്ചർ. ഇവരുടെ ഭർത്താവ് ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ കണക്കിലെ ഗുരുനാഥനായിരുന്നു.

അദ്ദേഹം നേരത്തെ മരിച്ചിരുന്നു.

2020 ഒക്ടോബർ മുതലാണ് സതി ടീച്ചർ ആഞ്ജനേയ മഠത്തിൽ കഴിയുന്നത്. 

മഠത്തിലെ ജീവിതം ഏറെ സന്തോഷം നൽകുന്നുണ്ടെന്നും താൻ അക്ഷരം പകർന്നു നൽകിയ ആൾ വലിയ നിലയിൽ എത്തിയതും മുഖ്യമന്ത്രി ആയതിനുശേഷം പ്രായത്തിന്റെ അവശതകളിൽ എത്തുന്നവരെ ചേർത്തുപിടിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സതി ടീച്ചർ പറഞ്ഞു 

മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം നേരത്തെ തന്നോട് പറഞ്ഞിരുന്നതായി മഠാധിപതി ശ്രീ രാമചന്ദ്രസ്വാമി പറഞ്ഞു. 

80 വയസ്സിനോട് അടുക്കുന്ന ടീച്ചർക്ക് യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. 

എന്നാൽ മുഖ്യമന്ത്രി മoത്തിനോട് വളരെ സമീപം നേരേകടവ് ഭാഗത്ത് പാലം ഉദ്ഘാടനത്തിന് എത്തുന്ന വിവരം അറിഞ്ഞതോടെ വൈക്കം എംഎൽഎ കെ. ബിനിമോനിലൂടെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആഗ്രഹം അറിയിക്കുകയായിരുന്നു. സതിടീച്ചറെ കൂടാതെ 28 ഓളം പേരാണ് ആഞ്ജനേയ മഠത്തിൽ കഴിയുന്നത്. വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നവരെ സംരക്ഷിക്കാൻ ആഞ്ജനേയ മഠത്തിന് കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ചെയ്ത് നൽകാം എന്ന ഉറപ്പു കൂടി നൽകിയാണ് മുഖ്യമന്ത്രി ഇവിടെ നിന്നും മടങ്ങിയത്.

Follow us on :

More in Related News