Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 23:25 IST
Share News :
മസ്കറ്റ്: പ്രവാസി ഇന്ത്യൻ യുവതലമുറയ്ക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രവും വികസനനേട്ടങ്ങളും അടുത്തറിയാൻ അവസരമൊരുക്കുന്ന 91-ാമത് ‘നോ ഇന്ത്യ പ്രോഗ്രാമി’ലേക്ക് (KIP) അപേക്ഷ ക്ഷണിച്ചു. എൻആർഐ (NRI), ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ (PIO) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 18 മുതൽ 23 വയസ്സുവരെയുള്ള യുവാക്കൾക്കായി സംഘടിപ്പിക്കുന്ന പരിപാടി 2026 നവംബർ 15 മുതൽ 28 വരെ ഇന്ത്യയിൽ നടക്കും.
‘സ്കോളേഴ്സ് ആൻഡ് ഇന്നൊവേറ്റേഴ്സ്’ എന്ന വിഭാഗത്തിലുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പതിപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ നാഗരിക പൈതൃകം, ചരിത്രം, പാരമ്പര്യങ്ങൾ, സാംസ്കാരിക വൈവിധ്യം എന്നിവ നേരിട്ടറിയുന്നതിനൊപ്പം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങൾ, നവീകരണം, ജനാധിപത്യ മൂല്യങ്ങൾ, രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങൾ എന്നിവ മനസ്സിലാക്കാനും പരിപാടി അവസരമൊരുക്കും.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയും പുരോഗതിയും അടുത്തറിയാൻ പ്രവാസി യുവാക്കൾക്ക് സഹായകമാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുമായുള്ള യുവതലമുറയുടെ ബന്ധം ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സംസ്കാരത്തെയും വികസനത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 26 ആണ്. താൽപര്യമുള്ളവർക്ക് മാർഗനിർദേശങ്ങളും അപേക്ഷാഫോമും ഇന്ത്യൻ എംബസി മസ്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
മാർഗനിർദേശങ്ങളും അപേക്ഷാഫോമും:
https://www.indemb-oman.gov.in/content/KIP-Guidelines-14.09.2026.pdf
പൂരിപ്പിച്ച അപേക്ഷകൾ edu.muscat@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക മാർഗനിർദേശങ്ങളിൽ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിർദേശങ്ങളും പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.