Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 16:08 IST
Share News :
കടുത്തുരുത്തി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അരൂരിനെ സീഫുണ്ടിന്റെ ഹബ്ബാക്കും. ബ്ലൂ എക്കണോമിയുടെ ഭാഗമായുള്ള എല്ലാ കണക്ടിവിറ്റിയും ആലപ്പുഴയിൽ സജ്ജമാക്കും. നാട്ടിലെ സാധാരണക്കാരെ പെരുവഴിയിൽ ഇറക്കുന്നതല്ല സർക്കാരിന്റെ വികസന നയമെന്നും നേരേകടവ്-വൈക്കം ഭാഗത്ത് റോഡ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തികൾക്കും മുന്നോടിയായി സ്ഥലം ഏറ്റെടുപ്പിന് പ്രദേശവാസികൾക്കായി പ്രത്യേക നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉത്തരവാദിത്തം ഉറപ്പാക്കും. കാലതാമസം മൂലം പൊതുഘജനാവിൽ നിന്നുള്ള ധനനഷ്ടം ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തുമെന്നും നേരേ കടവ് വൈക്കം ഭാഗത്തെ റോഡ് നിർമ്മാണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി പി കെ ബഷീർ പറഞ്ഞു. ശബരിമല റോഡുകളുടെ വികസനത്തിന് 553.85 കോടി രൂപ അനുവദിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡ് നിർമ്മാണത്തിലെ അപാകം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴ കോട്ടയം ജില്ലയിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ പാലത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ സ്വാഗതം ആശംസിച്ച ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിനന്ദനം അറിയിച്ചു. പാലം പള്ളിത്തോട് -പമ്പ എന്ന പേരിൽ അറിയപ്പെടണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ പാലം തുറവൂർ പമ്പ പാതയുടെ ഭാഗമായി നിർമ്മിച്ചതാണെന്നും തുടർ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.മധ്യതിരുവിതാംകൂറിന്റെ അഭിമാന പദ്ധതിക്ക് തുടർച്ച നൽകാൻ വൈക്കം ഭാഗത്തെ റോഡ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, വൈക്കം എംഎൽഎ കെ ബിനിമോൻ, ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ്, ആലപ്പുഴ എംഎൽഎ എ ഡി തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ആലപ്പുഴ മുൻ എംപി എ എം ആരിഫ്, വൈക്കം മുൻ എംഎൽഎ സി കെ ആശ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് മാക്കേകടവ് നേരെകടവ് പാലം നിർമ്മിച്ചത്. വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റർ നീളവും, ഏഴര മീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ക്യാരേജ് വെയും ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകൾ ഉള്ള പാലത്തിൽ മാക്കേകടവ് ഭാഗത്ത് 40. 20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്റ്റിങ് റോഡും നിർമ്മിച്ചിട്ടുണ്ട്.
പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എം.അശോക് കുമാർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ഐ.റംലാബീവി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത സജീവൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം എം കെ രാജേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗങ്ങളായ പി ആർ ജ്യോതിലക്ഷ്മി, ജെയിംസ് ചിങ്കുത്തറ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാമുകുന്ദൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണുപ്രിയ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബിജു, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം രതി നാരായണൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം അഭിജിത്ത് ചായപ്പള്ളിൽ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി സുരേഷ്, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.