Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സിറ്റി ഏരിയ സമിതിക്ക് പുതിയ ഭാരവാഹികൾ

31 Mar 2026 03:05 IST

ENLIGHT MEDIA OMAN

Share News :

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) സിറ്റി ഏരിയ സമിതിയുടെ 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഷെഫീഖ് കെ എം കൺവീനറായും, ജിത്തു രവി സെക്രട്ടറിയായും, ഷാനവാസ് പി. എച്ച് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഷാനവാസ് എം. എം ജോയിന്റ് കൺവീനറായും, മൊഹമ്മദ് ഹാഷിക് അലി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ജിതേഷ് കെ ജി, സൈനുദ്ധീൻ, അശ്വതി രമേശ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സമിതി അംഗങ്ങളായി ഷഹനാസ് പി എ, ഷാജി പി എ, നോബിൻ ജോൺസൻ, റഷീദ് വി എ, രാഹുൽ രാധാകൃഷ്ണൻ ശ്രീധരൻ, ഷിബിൻ ശംസുദ്ധീൻ എന്നിവരും ഉൾപ്പെടുന്നു.

വനിതാവേദിയുടെ കോർഡിനേറ്ററായി ഷബാന ഷാനവാസ്, സെക്രട്ടറിയായി ആര്യ രാഹുൽ, ജോയിന്റ് കോർഡിനേറ്ററായി റെഫി അർഷാദ്, ജോയിന്റ് സെക്രട്ടറിയായി ഷബാന റിയാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വനിതാവേദി അംഗങ്ങളായി നസീറ ഷാനവാസ്, സൗമ്യ ചന്ദുവരത്, നെജിത ആസാദ്, ചൈത്ര മോഹൻ, ആയിഷ ഹാഷിഖ്, ചിത്ര എന്നിവർ പ്രവർത്തിക്കും.

കുവൈറ്റ് സിറ്റി, ഷർഖ്, ഷാമിയ, ഷുവൈഖ്, സാൽഹിയ എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും തൃശ്ശൂർ സ്വദേശികൾക്ക് അസോസിയേഷന്റെ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനും ബന്ധപ്പെട്ട ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ: ഷെഫീഖ് – 55514980, ജിത്തു രവി – 60633115, ഷാനവാസ് – 60752935

Follow us on :

More in Related News