Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 07:20 IST
Share News :
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവം 2026-ലെ വിജയികൾക്കുള്ള സമ്മാനവിതരണവും കലാ-സാംസ്കാരിക പരിപാടികളും നവംബർ 27 വെള്ളിയാഴ്ച നടക്കും. സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വൈകിട്ട് ഏഴിനാണ് പരിപാടി.
കേരളപ്പിറവി 2026-നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ സംഗീതം, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. യുവജനോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെയും യുവപ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. വിവിധ ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.
പ്രവാസി സമൂഹത്തിലെ കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുന്നതിനൊപ്പം പുതുതലമുറയിൽ കലാപരമായ അഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.
സമ്മാനവിതരണ ചടങ്ങിലും കലാ-സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്നതിനും വിജയികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബസമേതം എത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല കേരള വിഭാഗം സംഘാടക സമിതി അഭ്യർഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.