Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 11:24 IST
Share News :
സിഐടിയു പാർലമെൻ്റ് മാർച്ച്; സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിഐടിയു ഡിസംബർ 1 മുതൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പാർലമെൻ്റ് വളയൽ സമരത്തിൽ വടക്കാഞ്ചേരി ഏരിയയിൽ നിന്നും പങ്കെടുക്കുന്ന 27 സമര വളണ്ടിയർമാർക്ക് സിഐടിയു വടക്കാഞ്ചേരി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
സിഐടിയു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എസ് ബസന്ത് ലാൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ പ്രസിഡൻ്റ് കെ എം അഷറഫ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സണും മഹിള അസോസിയേഷൻ നേതാവുമായ മിനി അരവിന്ദൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ്, മുതിർന്ന സിഐടിയു നേതാവ് കെ എം മൊയ്തു, ചെത്ത് തൊഴിലാളി യൂണിയൻ നേതാവ് വി കെ വാസുദേവൻ, ആശാ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി സുജാത ശ്രീനിവാസൻ, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ എ അലി, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ ട്രഷറർ കെ ഓ വിൻസെൻ്റ് സ്വാഗതവും, ആശാ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് ലില്ലി വിൽസൺ യോഗത്തിന് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.