Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 22:35 IST
Share News :
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഭക്തി സാന്ദ്രമായി. തന്ത്രി കിഴക്കി നേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി, മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വൈകിട്ട് നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിൽ നടന്ന ആറാട്ടിന് ശേഷം ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിന്ന മൂഹൂർത്തത്തിൽ വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയിച്ചു. ആചാര പെരുമയോടെ അവകാശിയായ കിഴക്കേടത്ത് വാസുദേവൻ മൂസത് , ശങ്കരൻ മൂസത് എന്നിവർ അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്. ആറാട്ടിന് ശേഷം വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജയും വിളക്കും നടന്നു. വിളിക്കിന് ശേഷം ആചാരമനുസരിച്ച് പുത്രനായ ഉദയനാപുരത്തപ്പനും പിതാവായ വൈക്കത്തപ്പനും മുഖാമുഖം നിന്നു യാത്ര ചോദിക്കുന്ന ചടങ്ങും നടന്നു.
Follow us on :
Tags:
More in Related News
Please select your location.