Tue Dec 12, 2023 10:56 PM 1ST

Sign In

ഉത്രാളികാവ് പൂരം വെടിക്കെട്ട് സമയം

26 Nov 2026 11:36 IST

Arun das

Share News :

ഉത്രാളിക്കാവ് പൂരം സെൻട്രൽ കോഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ ഉത്രാളിക്കാവ് വെടിക്കെട്ടിൻ്റെ സമയത്തിന് ധാരണയായി. 2027 ഫെബ്രുവരി 23-ാം തിയ്യതി ചൊവ്വാഴ്‌ച പറപ്പുറപ്പാടിന് ശേഷം, മൂന്ന് ദേശവും സംയുക്തമായി വെടിക്കെട്ട് നടത്തുവാൻ ധാരണയായി. ഫെബ്രുവരി 28-ാം തിയ്യതി ഞായറാഴ്‌ച രാത്രി 7.30 ന് സാമ്പിൾ വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും, മാർച്ച് 2-ാം തിയ്യതി പുരം ദിവസം രാത്രി 8 മണിക്ക് എങ്കക്കാട് ദേശവും, മാർച്ച് 3-ാം തിയ്യതി ബുധനാഴ്ച പുലർച്ച 4.30 ന് കുമരനെല്ലൂർ ദേശവും വെടിക്കെട്ട് നടത്തുവാൻ ധാരണയായി.


എങ്കക്കാട് ദേശത്തിൻ്റെ കരിമരുന്നു സജ്ജീകരണം സ്റ്റിബിൻ സ്റ്റീഫനും, കുമരനെല്ലൂർ ദേശത്തിന്റെ ദേശമംഗലം സുരേന്ദ്രനും, വടക്കാഞ്ചേരി ദേശത്തിന്റെ കുണ്ടന്നൂർ സുന്ദാരക്ഷനും, പറപുറപ്പാട് ദിവസം ദേശമംഗലം സുരേന്ദ്രനുമാണ് ചുമതല നൽകിയിട്ടുളളത്.


ചീഫ് കോഡിനേറ്റർ P.N ഗോകുലൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമരനെല്ലൂർ ദേശം പ്രസിഡൻ്റ് എ.കെ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി പി.എ വിപിൻ, കെ. ബാലകൃഷ്‌ണൻ, എങ്കക്കാട് ദേശം പ്രസിഡന്റ് പി.ആർ സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി സി.ജയേഷ് കുമാർ, പി.ജി.രവീന്ദ്രൻ, വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് കെ.സതീഷ് കുമാർ, ജനറൽ സെക്രട്ടറി പി.എൻ ജയൻ പാറയിൽ, പി.കെ.രാജേഷ്, മുൻ ചീഫ് കോഡിനേറ്റർ തുളസി കണ്ണൻ,വടക്കാഞ്ചേരി ചീഫ് എഡിറ്റർ പി.എൻ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News