Tue Dec 12, 2023 10:56 PM 1ST

Sign In

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി പരപ്പനങ്ങാടിയിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

26 Nov 2026 00:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഭരണകൂട ഭീകരതയ്‌ക്കെതിരെ നട്ടെല്ല് നിവർത്തി പൊരുതിയ യുവാക്കൾ ..... വെടിയുണ്ടകളിൽ വിറച്ചു പിന്തിരിഞ്ഞോടാതെ കൂത്തുപറമ്പ് പട്ടണത്തിന്റെ തെരുവിൽ പൊരുതി നിന്ന ആ സമരവീര്യത്തിന്  ഇന്നേക്ക് 32 വർഷം പൂർത്തിയാക്കുകയാണ്.


കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ

ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി പരപ്പനങ്ങാടിയിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പുത്തൻപീടിക യഞ്ജ മൂർത്തി സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച യുവജന റാലി പരപ്പനങ്ങാടി ടൗണിൽ സമാപിച്ചു.


പൊതുയോഗം ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എ. വിശാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ കെ.പി. ബബീഷ്, വി. അമൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ സ്വാഗതവും, പരപ്പനങ്ങാടി മേഖല സെക്രട്ടറി ജുനൈദ് നന്ദിയും പറഞ്ഞു

Follow us on :

More in Related News