Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 04:09 IST
Share News :
ദോഹ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രമുഖ വിദ്യാഭ്യാസ വിചക്ഷണ ഡോ. റോസമ്മ ഫിലിപ്പിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.
മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഡോ. റോസമ്മ ഫിലിപ്പ്, മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പ്രഥമ വനിതാ ചെയർപേഴ്സൺ, 11 വർഷം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, ബി.എഡ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഖത്തറിലെ ഒലിവ് ഇന്റർനാഷണൽ സ്കൂൾ അക്കാദമിക് അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയെയാണ് കേരള സർക്കാർ ഇവരെ പി.എസ്.സി അംഗമായി നാമനിർദ്ദേശം ചെയ്തത്.
ദോഹയിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി എം.എൽ.എ റോയ് കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ജൂട്ടസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീജിത്ത് എസ്. നായർ, നാസർ വടക്കേക്കാട്, ജീസ് ജോസഫ്, മുജീബ് വി.സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ ഡോ. റോസമ്മ ഫിലിപ്പിന് ഫൗണ്ടേഷന്റെ ആദരവ് അറിയിച്ചുകൊണ്ട് റോയ് കെ.പൗലോസ് പൊന്നാട അണിയിച്ചു ആദരിച്ചു. കോളേജ് കാലം മുതൽ പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും ഡോ. റോസമ്മ ഫിലിപ്പ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.
Follow us on :
Tags:
More in Related News
Please select your location.