Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 21:19 IST
Share News :
മസ്‌കറ്റ്: ജിസിസിയിലെ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന മൂന്നാമത് ജിസിസി ബീച്ച് ഗെയിംസ് മസ്‌കറ്റിൽ തുടക്കമായി. എട്ട് ഇനങ്ങളിലായി ജിസിസിയിലെ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഗെയിംസ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കും.
ഒമാൻ, യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസി ബീച്ച് ഗെയിംസിൽ മാറ്റുരക്കുന്നത്. ബീച്ച് ഫുട്ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, നീന്തൽ, സെയിലിങ്, ടെൻ്റ് പെഗ്‌ഗിങ്, അത്ലറ്റിക്‌സ് പാരാ ഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഗൾഫ് യുവാക്കൾക്കിടയിൽ കൂടുതൽ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കുന്നതാണ് ബീച്ച് ഗെയിംസ്. ഗെയിംസിൽ അത്ലറ്റുകളുടെ പങ്കാളിത്തം ഇത് തെളിയിക്കുന്നതാണ്. ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത കായിക സഹകരണം വർധിപ്പിക്കുന്നതിനും ഗെയിംസ് വഴിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.
സയ്യിദ് മാലിക് ബിൻ ഷിഹാബ് അൽ സഈദിൻ്റെ രക്ഷാകർത്വത്തിൽ ഖുറം നാച്ചുറൽ പാർക്കിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗെയിംസിന് അതിഥേയത്വം വഹിക്കുന്നതിലൂടെ ഒമാൻ്റെ പ്രാദേശിക കായിക രംഗത്തിനും പുതു ഊർജം ലഭിക്കും. ഫുട്‌ബോളും ഹാൻ്റ് ബോളും സുൽത്താൻ ഖാബൂസ് സ്പോർട് കോംപ്ലക്‌സിലാണ് നടക്കുക. ബീച്ച് വോളിമോളും അത്ലറ്റിക്സും അൽ അതൈബ ബീച്ചിലും സ്വിമ്മിങ് ദിവേവ് മസ്‌കത്തിലും നടക്കും. സെയിലിങ് അൽ ഹെയിൽ നോർത്ത് ബീച്ചിലും അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.