Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 07:12 IST
Share News :
സലാല: അൽ ഷാദി ഗ്രൂപ്പ് സലാലയിൽ സംഘടിപ്പിക്കുന്ന ‘സ്റ്റാർ നൈറ്റ്’ സംഗീത വിരുന്നിന്റെ ടിക്കറ്റ് ലോഞ്ചിങ് നടന്നു. ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ടിക്കറ്റുകൾ ഏറ്റുവാങ്ങി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡയറക്ടർ അബ്ദുൽ റഷീദ്, മർജാൻ സലാല ബ്രാഞ്ച് മാനേജർ നാസർ, ദോഫാർ ഗ്ലാസ് എംഡി മോഹനൻ, സലാല ലുലു ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ശാക്കിർ എന്നിവരും അബൂ തഹന്നൂൻ, സാപ്പിൽ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ടിക്കറ്റുകൾ ഏറ്റുവാങ്ങി.
തുംറൈത്ത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസൽ മുഹമ്മദ്, ട്രാവൽ പാർട്ണറായ അൽ ഫവാസ് ട്രാവൽസ് എംഡി സൈനുദ്ദീൻ എന്നിവർ വിശിഷ്ടാതിഥികളായി. അൽ ഷാദി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൺവീനർ അബൂബക്കർ സിദ്ദീഖ്, കോ-കൺവീനർ നൂർ നവാസ്, ഇവന്റ് കോർഡിനേഷൻ ടീം അംഗം അൻസാർ മുഹമ്മദ്, മാർക്കറ്റിങ് ടീം അംഗം നബീർ, ഇവന്റ് പ്ലാനർ ഷാബു അബ്ദുൽ മജീദ്, ഫിനാൻസ് ഡയറക്ടർ ഷഹീദലി എന്നിവർ പങ്കെടുത്തു.
നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ
ഒക്ടോബർ 23ന് നടക്കുന്ന ഹനാൻഷയുടെ സംഗീത പരിപാടിക്കായി നാല് വിഭാഗങ്ങളിലായി ടിക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ഗോൾഡൻ ടിക്കറ്റിന് രണ്ട് ഒമാനി റിയാൽ, പ്ലാറ്റിനം ടിക്കറ്റിന് നാല് റിയാൽ, ഡയമണ്ട് ടിക്കറ്റിന് ഏഴ് റിയാൽ, വിഐപി ടിക്കറ്റിന് 10 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.
പരിപാടിയുടെ പ്രചാരണാർഥം ഒക്ടോബർ 15ന് സലാല ലുലു ഹൈപ്പർമാർക്കറ്റിലും 16ന് നെസ്റ്റോയിലും റോഡ് ഷോകൾ സംഘടിപ്പിക്കും. ഗായകരായ മുസ്തഫ, ശ്രീഷ്ണ, അനീഷ് എന്നിവർ റോഡ് ഷോകളിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.