Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ സ്‌ക്വാഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി

14 Oct 2026 06:42 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാലയിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ സ്‌ക്വാഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ സ്‌ക്വാഡ് പ്രസിഡന്റ് ഷിജു ശശിധരൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് ഝാ, സഞ്ചാരിയും വ്ലോഗറുമായ നാജി നൗഷി എന്നിവർ മുഖ്യാതിഥികളായി.

സംഘടനാ ഭാരവാഹികളായ ആശിഖ് അഹ്മദ്, റസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരയ്യ മുനവ്വർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശാനുബി ശിഹാബ് നന്ദിയും പറഞ്ഞു. ഫിദ, അശ്വതി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

ശിഹാബ്, മുനവ്വർ, സുധീർ, വിജേഷ്, ശ്രീജു, സാദിഖ്, ശുക്കൂർ, മൊയ്തു, സിറാജ്, അയ്യൂബ്, ദിവ്യ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News