Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 23:23 IST
Share News :
വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ കേളികൊട്ട് ഉയരുകയായി. പ്രൗഢിയാർന്ന എഴുന്നള്ളിപ്പുകളും മേള പെരുക്കവും സംഗീതവും നൃത്തവും നാഥ സ്വരൂപനായ മഹാദേവൻ്റെ സന്നിധിയിൽ അരങ്ങേറുമ്പോൾ അത് ആസ്വദിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെക്ക് ഒഴുകിയെത്തും. വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നാളെ (ഒക്ടോബർ 14) ക്ഷേത്രകലവറയിൽ നടക്കും. രാവിലെ 8.45നും 10.45നും ഇടയിലാണ് കോപ്പു തൂക്കൽ ചടങ്ങ് .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ സന്ധ്യ വേലയുടെ ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര ഭരണാധികാരി ഏറ്റുവാങ്ങിയതായിട്ടാണ്ട് വിശ്വാസം.
പുളളി സന്ധ്യ വേല ഒക്ടോബർ 17ന് തുടങ്ങും. ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടക്കുന്ന പുള്ളി സന്ധ്യ വേല 19, 21 23 തീയതികളിൽ നടക്കും. തുടർന്ന് മുഖ സന്ധ്യ വേലയുടെ കോപ്പുതുക്കൽ ഒക്ടോബർ 24ന് രാവിലെ 8 നും 10നും ഇടയിൽ നടക്കും. ഒക്ടോ. 25 മുതൽ 28 വരെ .തുടർച്ചയായി നാലു ദിവസം നടത്തുന്ന ചടങ്ങാണ് മുഖ സന്ധ്യ വേല.
സമൂഹങ്ങളുടെ സന്ധ്യ വേല നവംബർ15 ന് തുടങ്ങും. നവം. ബർ 15ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണ സമർപ്പണവും നടക്കും.നവം 17 ന് തെലുങ്ക് - കന്നട സമൂഹം ത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണവും 18 ന് തമിഴ് വിശ്വബ്രഹ്മസമാജം സന്ധ്യ വേല നവം.19 ന് സമൂഹ സന്ധ്യ വേലയുടെ സമാപനമായി വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണ സമർപ്പണവും നടക്കും. വൈക്ക ത്തഷ്ടമിയുടെ കോപ്പു തൂക്കൽ ചടങ്ങ് നവം.18 ന് രാവിലെ 8.30 നും 10.30നും ഇടയിൽ നടക്കും
കൊടിയേറ്ററിയിപ്പ് നവം.19 ന് നടക്കും. പന്തീരടി പൂജക്ക് ശേഷം രാവിലെ 8ന് അവകാശിയായ മൂസത് ചമയങ്ങളില്ലാത്ത ആന പുറത്തെഴുന്നള്ളി പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലും എത്തി കൊടിയേറ്റ് അറിയിക്കും.
വൈക്കം ടൗണിലെ സംയുക്ത എൻ എസ് .എസ്. കരയോഗങ്ങളുടെ നേതൃത്വത്തിൽ നവം.19 ന് വൈകിട്ട് 4 ന് പുഴ വായിക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാട് 6.30 ന് ക്ഷേത്രത്തിൽ എത്തിചേരും.
പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് നവംബർ 20 ന് രാവിലെ 6.30നും 8.15 നും ഇടയിൽ കൊടിയേറും. തുടർന്ന് കെടാവിളക്കിലെ ദീപ പ്രകാശനവും കലാമണ്ഡപത്തിലെ ദീപ പ്രകാശനവും നടക്കും. ചരിത്ര പ്രസിദ്ധമായ
വൈക്കത്തഷ്ടമി ഡിസം1 ന് പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം.രാവിലെ 10.30 ന് അഷ്ടമി പ്രാതൽ ആരംഭിക്കും.
രാത്രി 10 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയും നടക്കും.വൈക്കം ക്ഷേത്രത്തിൽ ആറാട്ടെഴുന്നളളിപ്പ് ഡിസം2ന് വൈകിട്ട് 5ന് രാത്രി 10 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പ്പൂജ വിളക്കും നടക്കും. ഡിസം 3 ന് മുക്കുടി നിവേദ്യം . ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കൊടിയേറ്റ് നവം. 16ന് നടക്കും.
രാവിലെ 6.30നും 8.30നും ഇടയിലാണ് ചടങ്ങ്. കൊടിയേറ്റ് അറിയിപ്പ് നവം. 15 ന് നടക്കും. പ്രസിദ്ധമായ തൃക്കാർത്തിക ദർശനം നവം.24 ന് രാവിലെ 6 നും തൃക്കാർത്തിക വിളക്ക് രാത്രി 10 നും നടക്കും. ആറാട്ടെഴുന്നളളിപ് നവം 25ന് വൈകിട്ട് 5 ന് നടക്കും. രാത്രി 11 ന് വൈക്കം ക്ഷേത്രത്തിൽ കൂടിപ്പുജ വിളക്കും നടക്കും.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.