Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 23:27 IST
Share News :
മസ്കറ്റ്: ഒമാനിലെ അൽ അൻസാബിൽ പ്രവർത്തിക്കുന്ന അൽ സലാമ പോളിക്ലിനിക് ആറാം വാർഷികം ആഘോഷിച്ചു. വാർഷികത്തോടനുബന്ധിച്ച് എട്ട് ആരോഗ്യപരിശോധനകൾ ഉൾപ്പെടുത്തിയ പ്രത്യേക ഹെൽത്ത് പാക്കേജ് ആറു ഒമാനി റിയാലിന് പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 22 വരെ പാക്കേജ് ലഭ്യമാകും.
രക്തസമ്മർദം, റാൻഡം ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.ഒ.ടി., ക്രിയാറ്റിനിൻ, ട്രൈഗ്ലിസറൈഡ്സ്, എസ്.ജി.പി.ടി. എന്നീ പരിശോധനകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അടിസ്ഥാന ആരോഗ്യപരിശോധനകൾ നടത്താനും പതിവായ ആരോഗ്യപരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പോളിക്ലിനിക് ഡയറക്ടർമാരായ ഡോ. സിദ്ദീഖ് ടി.ടി., ഡോ. റഷീദ് അലി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന വാർഷികാഘോഷത്തിൽ അൽ അൻസാബ് ബ്രാഞ്ച് മാനേജർ സഫീർ അധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് മാനേജർ ഷമീർ ബാബു ആശംസകൾ നേർന്നു. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
ആറുവർഷത്തെ പ്രവർത്തനത്തിലൂടെ അൽ അൻസാബിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ പോളിക്ലിനിക് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, അടുത്തിടെ ഡെർമറ്റോളജി വിഭാഗവും ആരംഭിച്ചു. ചർമ്മരോഗങ്ങൾക്കും അനുബന്ധ സൗന്ദര്യചികിത്സാ ആവശ്യങ്ങൾക്കും ഈ വിഭാഗത്തിലൂടെ സേവനം ലഭ്യമാക്കും.
രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായി ചികിത്സ തേടുന്നതിനായി അൽ അൻസാബ് ബ്രാഞ്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യസേവന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജോലി സമയവും മറ്റ് ദൈനംദിന തിരക്കുകളും കാരണം സാധാരണ സമയങ്ങളിൽ ചികിത്സ തേടാൻ പ്രയാസപ്പെടുന്നവർക്ക് ഈ സൗകര്യം പ്രയോജനകരമാകും.
ഗുണമേന്മയുള്ള ചികിത്സ, സമയബന്ധിതമായ സേവനം, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ പരിചരണം എന്നിവയിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ആറുവർഷത്തെ പ്രവർത്തനത്തിന് പിന്തുണയും വിശ്വാസവും നൽകിയ പൊതുജനങ്ങൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.