Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 11:58 IST
Share News :
വള്ളിക്കുന്ന് : മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ ആർ.എസ് എസ് പ്രവർത്തകർക്ക് നിയമനം നൽകിയ സംഭവം വിവാദത്തിൽ. 15 വർഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടുകൊണ്ടാണ്
പകരം നിയമനം നടത്തിയത്.
വള്ളിക്കുന്ന് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ, ആയുർവേദ ഡിസ്പെൻസറി അറ്റൻഡർ എന്നീ തസ്തികകളിൽ ജോലിചെയ്യുന്നവരെയാണ് പുറത്താക്കി കൊണ്ടാണ് വിവാദമായ നിവേദനം നടത്തിയത്, ആർ.എസ്.എസ് പ്രവർത്തകർക്കും നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കുമാണ് പകരം അനധികൃത നിയമനം നൽകിയത്
സേവന കാലാവധി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് പഞ്ചായത്തിന്റെ പിരിച്ചുവിടൽ.
നിയമനം നൽകിയ തസ്തികയിൽ ഭൂരിഭാഗവും ആർ.എസ് എസ് പ്രവർത്തകരാണ്. ഘടക കക്ഷികളോട് പോലും കൂടിയാലോചന നടത്താതെ നടത്തിയ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് രംഗത്ത് വന്നിട്ടുണ്ട്,
അതികൃത നിയമനം നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ പിരിച്ച് വിട്ടില്ലങ്കിൽ സമരപരിപാടികളുമായി ഇറങ്ങുമെന്നാണ് യൂത്ത് കോൺഗ്രസ്സിൻ്റെ മുന്നറിയിപ്പ്,
സംഘ്പരിവാർപ്രവർത്തകരെ ഉദ്യോഗ തലങ്ങളിൽ തിരുകി കയറ്റാൻ കാലങ്ങളായി ജോലി ചെയ്തവരെ പിരിച്ച് വിട്ടതും, നിയമനം നടത്തിയതും ആർ. എസ്സ് എസ്സുമായി തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമാണന്ന് ആരോപിച്ച് സി. പി. എം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു,
ഒരു ഭാഗത്ത് സംഘ്പരിവാർ ഫാഷിസത്തിനെതിരെ സമരം ചെയ്യുകയും മറുഭാഗത്ത് പരവതാനി വിരിച്ച് ഔദ്യോഗിക തലങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരെ തിരുകികയറ്റുന്നതും വെച്ച് പൊറുപ്പിക്കാൻ കഴിയില്ലന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ തന്നെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്
വർഷങ്ങളായി സി. പി. എം നിയന്ത്രണത്തിലായിരുന്ന പഞ്ചായത്ത് ഭരണം ഇത്തവണ യു. ഡി. എഫ് ആണ് പിടിയിച്ചെടുത്തത്, ബി.ജെ.പി ഏറെ സ്വാധീനമുള്ള മേഖലയായതിനാൽ പലയിടത്തും ബി.ജെ.പി, യു.ഡി.എഫ് ധാരണയുണ്ടായിരുന്നു,
ഇത്തരം ധാരണയിൽ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചതും വിവാദമായിരുന്നു
Follow us on :
Tags:
Please select your location.