Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 12:46 IST
Share News :
വൈക്കം: വിശ്വാസ പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത് .
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി
കമ്മീഷണർ കെ. ഇന്ദു കുമാരി ക്ഷേത്രത്തിലെ പുള്ളി സന്ധ്യ വേലക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിമൽ കുമാറിനെ ഏൽപ്പിച്ചു. പ്രതീകന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് ഏൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എറ്റുവാങ്ങുനതായി വിശ്വാസം. ചടങ്ങിൽ അസിസ്റ്റൻ്റ് കമ്മീഷണർ എസ്. അഭിലാഷ് പങ്കെടുത്തു. പുള്ളി സന്ധ്യ വേല ഒക്ടോബർ 17, 19, 21, 23 തീയതികളിൽ നടക്കും. വൈക്കത്തഷ്ടമിക്ക് നവം.20 ന് കൊടികയറും. ഡിസംബർ 1 നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. ഡിസംബർ 2 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.