Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് ആരംഭിക്കണമെന്ന് ആവശ്യം;.

14 Oct 2026 00:19 IST

santhosh sharma.v

Share News :

വൈക്കം: താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി യൂണിറ്റ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് രോഗികൾ ദിനംപ്രതി ചികിത്സ തേടി എത്തുന്ന വൈക്കത്ത് ഹൃദയ ചികിത്സാ വിഭാഗം ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കൽ കോളേജിനെയോ രോഗികൾ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിൽ. ഈ സാഹചര്യത്തിലാണ് കാർഡിയോളജി യൂണിറ്റ് ആരംഭിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടത്.

ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള വൈക്കത്ത് നഗരസഭയുടെ അധീനതയിലുള്ള പിൽഗ്രിം സെന്ററിന് സർക്കാർ ധനസഹായം അനുവദിക്കണമെന്നും ദേവസ്വം ബോർഡിന്റെ ചുമതല കൂടിയുള്ള മന്ത്രിക്ക് നഗരസഭ പാസാക്കിയ നിവേദനം നൽകി. കെ ബിനിമോൻ എംഎൽഎ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭ കൗൺസിലർമാരായ ഇടവട്ടം ജയകുമാർ ,വി. അനൂപ്, പി.ഡി പ്രസാദ് തുടങ്ങിയവർ നിവേദക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Follow us on :

More in Related News