Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 17:29 IST
Share News :
വൈക്കം: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ വൈക്കം നഗരസഭ 16 -ാം വാർഡ് ചേരും ചുവട് മാരേഴത്ത് ഭാഗത്ത് വ്യാപക നാശം. സ്ട്രീറ്റ് ലൈറ്റുകൾ, സർവ്വീസ് വയറുകൾ, വീടുകളിലെ ലൈറ്റ്, ഫാൻ, വീടിൻ്റെ വാർക്കൽ ഭാഗത്തെ കോൺഗ്രീറ്റ് , മതിലുകൾ, സൈഡ് ഭിത്തി എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചു.
പുതിയതായി പണി കഴിച്ച് ഗൃഹപ്രവേശനം കഴിഞ്ഞ് കയറി താമസിച്ച കാട്ടുവള്ളിൽ ടോമി ജോസഫിൻ്റെ ഇരു നിലവീട്ടിലെ മുഴുവൻ ഇലട്രിക്കൽ ഉപകരണങ്ങളും പൊട്ടിത്തെറിച്ചും കത്തിയും നശിച്ചു. ഫാനുകൾ, ലൈറ്റുകൾ, സർവ്വീസ് വയർ, മെയിൽ സ്വിച്ച് ഉൾപ്പടെ പൂർണ്ണമായും കത്തിനശിച്ചു. ഭിത്തിയുടെ ഒരു ഭാഗത്തെ കോൺഗ്രീറ്റ് തെറിച്ച് പോയി, വീടിനോട് ചേർന്ന് നിന്നിരുന്ന തെങ്ങും നശിച്ചു. സമീപത്ത് താമസിക്കുന്ന മാരേഴത്ത് ചാക്കോയുടെ വീട്ടിലെ മുഴുവൻ ഫാനുകളും മെയിൻ സ്വിച്ചും കത്തി നശിച്ചു. നികർത്തിൽ പ്രസന്നയുടെ വീട്ടിലെ മെയിൻ സ്വിച്ച്, സർവ്വീസ് വയർ, ഫാനുകൾ, വീട്ടുപകരണങ്ങൾ, മുറിയുടെ ഭിത്തികൾ, മതിലിൻ്റെ ഭാഗങ്ങൾ എന്നിവയും തകർന്നു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, കെ.എസ്.ഇ.ബി അധികൃതർ എന്നിവരെ സ്ഥിതി അറിയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.