Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 23:44 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.
വെച്ചൂർ മാമ്പ്ര കുന്തത്തിൽ നഗറിൽ സദാനന്ദൻ (70)ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.15 ഓടെ വെച്ചൂർ ചേരകുളങ്ങര ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം. വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചേർത്തല ഭാഗത്തു നിന്നും ബണ്ട് റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം.ഉടൻ ചേർത്തല
ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ - ഭവാനി, മക്കൾ - സനീഷ്, സനിത മൃതദേഹം ചേർത്തല ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ. വെച്ചൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പരിക്കേറ്റ ബൈക്ക് യാത്രികനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.