Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി, പ്രീ-പ്രൈമറി അധ്യാപകർക്ക് മോണ്ടിസോറി പരിശീലനം നിർബന്ധമാക്കണം

02 Jun 2026 20:40 IST

Rinsi M

Share News :

കോഴിക്കോട്: അങ്കണവാടി, പ്രീ-കെ.ജി ഉൾപ്പെടെയുള്ള പ്രീ-പ്രൈമറി വിഭാഗങ്ങളിലെയും അധ്യാപകർക്ക് മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ

ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസത്തിന് പരിശീലനം നേടിയ അധ്യാപകരുടെ സേവനം അനിവാര്യമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അങ്കണവാടികളിലെ കുട്ടികൾക്ക് ശക്തമായ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ മോണ്ടിസോറി പരിശീലനം പ്രധാന പങ്കുവഹിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.


മോണ്ടിസോറി പരിശീലനം നേടിയ അധ്യാപകർക്ക് കുട്ടികേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായ പഠനരീതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. കുട്ടികളുടെ വളർച്ച, ആശയവിനിമയ കഴിവ്, സൃഷ്ടിപരത, ആത്മവിശ്വാസം, പ്രായോഗിക പഠനം തുടങ്ങിയ മേഖലകളിൽ പരിശീലനം ഗുണകരമാകുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.


യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News