Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 22:48 IST
Share News :
വൈക്കം: തെരുവ് നായയുടെ ആക്രമണത്തിൽ വെൽഡിങ് തൊഴിലാളിക്ക് കടിയേറ്റു. വൈക്കം ആറാട്ടുകുളങ്ങര ഫയർ സ്‌റ്റേഷന് സമീപം കാട്ട്താറ്റ് ഹരി(56)നാണ് കടിയേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
ഹരിയെ കടിച്ച ശേഷം ഓടിയ നായ സമീപത്തെ കൊമ്പനാട്ടുതറയിൽ ജോയിയുടെ പശുവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതു കണ്ട് നായയെ ഓടിക്കാൻ എത്തിയ ജോയിയുടെ നേർക്ക് നായ കുരച്ച് അടുത്തു. തുടർന്ന് കല്ലിന് എറിഞതോടെ ഓടിയ നായ സമീപത്ത് ജോലി ചെയ്തിരുന്ന തൊലിലുറപ്പ് തൊഴിലാളികളുടെ നേർക്കും കുരച്ച് അടുത്തത് പരിഭ്രാന്തി പരത്തി. ആക്രമണത്തിൽ പരിക്കേറ്റ ഹരിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ എടുത്ത ശേഷം കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തിൻ്റെ ഉൾപ്രദേശങ്ങൾ ഉൾപ്പടെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ബസ് സ്റ്റാൻ്റിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സിൽ തെരുവ് നായ്ക്കളെ ഭയന്നിട്ട് കയറാൻ പറ്റാത്ത അവസ്‌ഥയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ നാല് ഗോപുരനടയിലും, വൈക്കം ബീച്ച്, ബോട്ട് ജെട്ടി, ലിങ്ക് റോഡ് തുടങ്ങിയ ഇടങ്ങളിൽ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. രൂക്ഷമായ ശല്യമാണ്. പ്രഥാന ജംഗ്ഷനുകളിലെ സ്‌ഥാപനങ്ങളിൽ എത്തുന്നവരുടെ നേർക്ക് നായ്ക്കൾ കുരച്ച് അടുക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് സ്‌ഥാപന ഉടമകൾ പറയുന്നു. നഗരത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.