Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 18:59 IST
Share News :
തലയോലപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും നിർദ്ധന കുടുംബത്തിൻ്റെ ഓട് മേഞ്ഞ വീട് പൂർണ്ണമായി നിലംപതിച്ചു. വടയാർ മനക്കേകരിയിൽ ശശിധരന്റെ വീടാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടിയുണ്ടായ കാറ്റിലും മഴയിലും പൂർണ്ണമായി നിലം പതിച്ചത്. ഉത്തരം തകർന്ന് ഓട് ഉൾപ്പടെ വീടിനുള്ളിലും പുറത്തുമായി വീഴുകയായിരുന്നു. സംഭവ സമയത്ത് ശശിധരന്റെ ഭാര്യയും മറ്റ് രണ്ട് ബന്ധുക്കളും അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരന്നു. ഓട് തകർന്ന് വീഴുന്ന ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടി മാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മേൽക്കൂര ഉൾപ്പടെ നിലം പതിച്ചതിനെ തുടർന്ന് കട്ടിൽ, മേശ, അലമാര ഉൾപ്പടെയുള്ള ഫർണ്ണീച്ചറുകളും ഇലട്രിക് ഉപകരണങ്ങളും പൂർണ്ണമായി തകർന്നു.വീട് വാസയോഗ്യമല്ലാതായതോടെ ഇവർ സമീപത്തെ ബന്ധുവീട്ടിലേക്ക് താത്ക്കാലികമായി താമസം മാറ്റി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വി ജേക്കബ് അടക്കമുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
Follow us on :
Tags:
More in Related News
Please select your location.