Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.

02 Jun 2026 00:15 IST

santhosh sharma.v

Share News :

വൈക്കം: വീട്ടുകാർ ഉറക്കം ഉണർന്നപ്പോൾ വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി. ആദ്യം അതിശയിപ്പിച്ചെങ്കിലും പിന്നീടാണ് കിണർ പൂർണമായും ഇടിഞ്ഞ് താഴ്ന്നതാണെന്നു മനസിലായത്. വൈക്കം വടക്കേ ചെമ്മനത്തുകര തുരുത്തിക്കര ചിന്നമ്മ പൗലോസിന്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്‌തമായ മഴയത്ത് ഇടിഞ്ഞ് താഴ്ന്നത്. കിണറ്റിൽ നിന്നും ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാൻ സ്‌ഥാപിച്ചിരുന്ന മോട്ടർ ഉൾപ്പെടെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഏകദേശം 50 വർഷത്തിന് അധികം ഉപയോഗിച്ചുവന്ന കിണർ ഇടിഞ്ഞതോടെ വീട്ടുകാരുടെ കുടിവെള്ളം മുട്ടിയ സ്ഥിതിയാണ്. കടുത്ത വേനലിൽ പോലും ഉറവ വറ്റാത്ത കിണർ പ്രദേശവാസികൾക്കും ഏറെ ആശ്രയമായിരുന്നു. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും അടുക്കള ആവശ്യത്തിന് കിണറ്റിലെ വെള്ളമാണ് ഈ കുടുംബം ഉപയോഗിച്ചിരുന്നത്. കിണർ ഇടിഞ്ഞു താഴാനുള്ള കാരണം വ്യക്തമായിട്ടില്ല.

Follow us on :

More in Related News