Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 20:25 IST
Share News :
പാവറട്ടി:സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പാവറട്ടി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച കിഡ്നി രോഗികൾക്ക് വേണ്ടിയുള്ള സഹായധനം കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി കൊണ്ടാണ് ഈ അധ്യായന വർഷം ആരംഭിച്ചത്.സ്കൂൾ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ സെക്രട്ടറി പി.പി.മുഹമ്മദ്,പ്രിൻസിപ്പൽ അൻവർ സാദത്ത്,അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളിൽ കാരുണ്യവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹായധനം സമാഹരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.സഹായധനം കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാർക്ക്,ട്രഷറർ വി.കാസിം,ട്രസ്റ്റി സി.എം.ജനിഷ്,ഐടി സ്റ്റാഫ് ഹിസാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.