Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാങ്ങാ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

29 May 2026 13:30 IST

santhosh sharma.v

Share News :

വൈക്കം: പുരയിടത്തിലെ മാവിലെ മാങ്ങാ തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ സമീപത്ത് കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ വീട്ടിൽ അനിരുദ്ധൻ്റെ ഭാര്യ - രമണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. വച്ച് കെട്ടിയ അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടെ തോട്ടി വളഞ്ഞ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ച് വീണ ഇവരെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Follow us on :

More in Related News