Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം അണ്ടത്തോട് പെരിയമ്പലം കാട്ടുപുറം ശ്രീവേട്ടേക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം ഭക്തിസാന്ദ്രമായി

02 Jun 2026 19:40 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് പെരിയമ്പലം കാട്ടുപുറം ശ്രീവേട്ടേക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം ഭക്തിസാന്ദ്രമായി.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതിഹോമം,കേളി,ഉച്ചപൂജ,നവകം,പഞ്ചഗവ്യം,തുടർന്ന് ഉഷപൂജ എന്നിവ ഉണ്ടായിരുന്നു.രാവിലെ ഒമ്പത് മുതൽ 12 മണി വരെ ഗുരുവായൂർ മഞ്ചേരിസ് ചെയർപേഴ്സൺ അമ്പിളി സോമന്റെ നേത്യത്വത്തിൽ ആത്മീയ പ്രഭാഷണം നടന്നു.തുടർന്ന് പാട്ടിന് കൂറയിടൽ,ഉച്ചപ്പാട്ട് എന്നിവയും ഉച്ചക്ക് അന്നദാനവും നടന്നു.വൈകിട്ട് ഡബിൾ തായമ്പക,നിറമാല,ദീപാരാധന,അത്താഴ പൂജ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുവാട്ട് ഭട്ടത്തിരിപ്പാട്,മേൽ ശാന്തി ചേലക്കര താമരശ്ശേരി മനക്കൽ മാധവൻ ഭട്ടതിരി തുടങ്ങിയവർ പൂജകൾക്ക് നേത്യത്വം നൽകി.രാത്രി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആൽത്തറക്കൽ നിന്ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് മേളത്തോടുകൂടി ക്ഷേത്രത്തിൽ വന്ന് ഈടും കൂറും ചവിട്ടൽ,കള പ്രദക്ഷിണം,കളപൂജ,കളം മായ്ക്കൽ തുടർന്ന് പന്തീരായിരം നാളികേരം എറിഞ്ഞുടച്ചതോടു കൂടി വേട്ടക്കാരൻ പാട്ടിന് സമാപനമായി.കാരുക്കുറ രാമചന്ദ്രൻ നായർ പന്തീരായിരം ഉടക്കുന്നതിനും,കല്ലാട്ട് രാമ കുറുപ്പും സംഘവും കളമെഴുത്തിനും,രാജപ്പൻ മാരാരും സംഘവും മേളത്തിനും നേതൃത്വം നൽകി.പരിപാടികൾക്ക് ജയരാജ് മേനോൻ,മാധവൻ കറുത്തേടത്ത്,രാജേഷ് എ.നായർ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News