Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു; കൊല്ലം സ്വദേശി പിടിയിൽ

02 Jun 2026 22:19 IST

NewsDelivery

Share News :

ദുബൈ: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഇസ്മായിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭ്യമായിട്ടുണ്ട്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബൈയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

ഇസ്മായിൽ വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. നിലവിൽ അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ടിക് ടോക്കിലെ കൊലവിളികൾക്കും വെല്ലുവിളികൾക്കും പിന്നാലെ, എതിരാളികളെ നേരിടാൻ ഇസ്മായിൽ അൽ നഹ്ദയിൽ എത്തുകയായിരുന്നു. തുടർന്ന് പൊതുസ്ഥലത്തുണ്ടായ കടുത്ത തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുന്നു: പേപ്പർ നോട്ടുകൾക്ക് വിട നൽകാൻ റിസർവ് ബാങ്ക്

Follow us on :

More in Related News