Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 23:00 IST
Share News :
തിരുവനന്തപുരം: യാതൊരുവിധ സിനിമാ ജാടകളും കാണിക്കാത്ത ചലച്ചിത്ര സംവിധായകനായിരുന്നു ജോളി മസെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര - നാടക സംവിധായകനുമായ ഡോ: പ്രമോദ് പയ്യന്നൂർ അഭിപ്രായപ്പെട്ടു. അന്തരിച്ച സംവിധായകൻ ജോളിമസിന് തലസ്ഥാനത്തിൻ്റെ പേരിൽ പ്രേംനസീർ സുഹൃത് സമിതി- ഭാരത് ഭവൻ സംയുക്തമായി തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച അനുസ്മരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞൊരു സമയം കൊണ്ട് വലിയൊരു സുഹൃത് ബന്ധം കെട്ടിപ്പടുക്കാൻ ജോളിമസിന് സാധിച്ചു. തൻ്റെ പ്രഥമ ചിത്രത്തിൽ തന്നെ പുതുമുഖങ്ങളെ അണിനിരത്തുകയും ആ ചിത്രം വൻ വിജയമാക്കി എടുക്കുവാനും ജോളിമസിന് സാധിച്ചത് ജോലിയോടുള്ള ആത്മാർത്‌ഥത കൊണ്ടാണ്. അദ്ദേഹത്തിൻ്റെ വിയോഗം സിനിമ മേഖലയ്ക്കും സുഹൃത് വലയങ്ങൾക്കും തീരാനഷ്ടമായി - പ്രമോദ് പയ്യന്നൂർ ചൂണ്ടിക്കാട്ടി. ജോളിമസിൻ്റെ വിയോഗം സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖമായി പറഞ്ഞു. പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും മതമൈത്രി സംഗീതജ്ഞനുമായ ഡോ: വാഴമുട്ടം ചന്‌ദ്രബാബു ജോളിമസിനു വേണ്ടി രചിച്ച അനുസ്മരണ ഗാനം അദ്ദേഹം തന്നെ ആലപിച്ചാണ് അനുസ്മരണ യോഗം ആരംഭിച്ചത്. സമിതി പ്രസിഡൻ്റ് പനച്ചമൂട് ഷാജഹാൻ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, സംവിധായകൻ സി.വി. പ്രേംകുമാർ, ഗായകൻ രാജേഷ് ദേവ്, സമിതി ഭാരവാഹികളായ എം .എച്ച്. സുലൈമാൻ, ഡോ: ഗീതാഷാനവാസ്, സൈനുലാബ്ദീൻ, ഷംസ് അബ്ദീൻ, പൂവാർ കുമാർ, സുഗത കൃഷ്ണ, അനിത, ജോസഫ് ഡിക്രൂസ്, ജാസ്മിൻ സുലൈമാൻ തുടങ്ങിനിരവധി പേർ സംസാരിച്ചു.
സുഹൃത് സമിതിയിലെ ഏകദേശം 50 ഓളം മെമ്പർമാർ അനുസ്മരണത്തിൽ സംബന്ധിച്ചു.
ജോളിമസിൻ്റെ മകനും, സഹോദരനും തങ്ങളുടെ വേദനകൾ ചടങ്ങിൽ പങ്കുവെച്ചത് ഏവരെയും ദുഃഖാർദ്രമാക്കി.
Follow us on :
Tags:
More in Related News
Please select your location.