Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 08:25 IST
Share News :
ന്യൂഡൽഹി: വീടിന് തീപിടിച്ചതിനെ തുടർന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു. മകന് പരിക്കേറ്റു. ഡൽഹിയിലെ ഹൗസ് ഖാസ് ഏരിയയിലാണ് സംഭവം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ധനേന്ദർ കുമാറാണ് (80) മരിച്ചത്. അദ്ദേഹത്തെയും മകനെയും വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മകൻ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. രാത്രി 11.10 നാണ് തീപിടിച്ച വിവരം അറിയുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനന്ത് മിത്തൽ പറഞ്ഞു. ഉടൻ പോലീസ് സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. വീട്ടിൽ സ്ഥാപിച്ചിരുന്ന എസിയുടെ ഇൻഡോർ യൂണിറ്റിലുണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന.
സംഭവസമയം കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ക്രൈം ടീം സ്ഥലത്ത് പരിശോധന നടത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് പരിശോധന നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.