Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 17:55 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിലെ വാക്കയിൽ അരങ്കന്താനം തീരദേശ റോഡിൽ വിള്ളൽ വീണു. മൂവാറ്റുപുഴയാറിന്റെ തീരത്ത് കൂടികടന്നുപോകുന്ന റോഡിൽ
ചിറേക്കടവ് പായിക്കാട്ട് ഭാഗത്താണ് ഏകദേശം 20 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തീരം ഇടിയാൻ തുടങ്ങിയതാണ് റോഡിൽ വിള്ളൽ വിഴാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 17 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് പൂർത്തീകരിച്ച റോഡിലാണ് അപകടകരമായ രീതിയിൽ വിള്ളൽ വീണിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ റോഡിൻ്റെ ഭാഗമായുള്ള തീരം 150 മീറ്ററോളം നീളത്തിൽ പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരുന്നു.
ചിറേക്കടവിലെ കടത്തുകടവിൽ നിർമ്മിച്ചിരുന്ന കാത്തിരിപ്പു കേന്ദ്രവും പുഴകവർന്നിരുന്നു. തുടർന്ന് മേജർ ഇറിഗേഷൻ വകുപ്പ് ഈ ഭാഗത്ത് ഏരികൾ താഴ്‌ത്തി മണൽ ചാക്കുകൾ നിരത്തി പുനർനിർമ്മാണം നടത്തിയിരുന്നു. ആറ്റുതീരം പൂർണ്ണമായും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിന് 74 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ തയ്യാറാക്കിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സ്‌കൂൾ ബസുകളടക്കം നിത്യേന നിരവധി വാഹനങ്ങളും നൂറ് കണക്കിന് കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡിലുണ്ടായ വിള്ളൽ ആശങ്കാജനകമാണ്.
റോഡിൻ്റെ അപകട സ്ഥിതി കാണിച്ച് വലിയ വാഹനങ്ങളും ഭാരവണ്ടികളും നിരോധിച്ച് ബോർഡ് സ്ഥാപിക്കുമെന്ന് പഞ്ചായത്തംഗം പി. കെ. മല്ലിക പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.