Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2026 18:57 IST
Share News :
വൈക്കം: റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡിലെ തീരദേശ റോഡായ വടയാർപാലം - മനക്കൽ റോഡിൻ്റെ ചിറപ്പുറം ഭാഗത്തെ 5 മീറ്ററോളം നീളത്തിൽ വരുന്ന റോഡാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്ന്നത്.വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.റോഡരികിലെ രണ്ട്
വൈദ്യുതി പോസ്റ്റുകളും പുഴയിലേക്ക് പതിച്ചു. സംഭവം കെ എസ് ഇ ബി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉടൻ ലൈൻ ഓഫ് ചെയ്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ആറ്റുതീരം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചിറപ്പുറം മുതൽ എൻ എസ് എസ്സ് വരെയുള്ള 200 മീറ്ററോളം ഭാഗത്ത് ടാർ റോഡ് നെടുകെ വിള്ളൽ വീണ് പിളർന്ന് നിലയിലാണ്. ഏത് സമയവും ഇത് പുഴ കവരുന്ന സ്ഥിതിയിലായതിനാൽ വലിയ ദുരന്തം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ഉദയനാപുരം പഞ്ചായത്തിലെ തന്ന ആദ്യകാല റോഡുകളിലൊന്നാണിത്. നൂറുകണക്കിന് കാൽനട യാത്രക്കാരും നിരവധി വാഹനങ്ങളും ഈ റോഡിലൂടെ നിത്യേന ആശ്രയിക്കുന്ന റോഡാണ് പുഴയിലേക്ക് ഇടിഞ്ഞത്.
കെ.ബിനിമോൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, പഞ്ചായത്ത് പ്രതിപക്ഷനേതാവ് വി.ബിൻസ്, പഞ്ചായത്തഗം പി.ആർ. ദേവലാൽ, കെ.എം ചെറിയാൻ കെ. ആർ. ഷിബു തുടങ്ങിയവർ എം.എൽ എ യോടൊപ്പം എത്തിയിരുന്നു. ചെറുവാഹനങ്ങൾ കടന്ന് പോകാതിരിക്കാനായി ടാർ വീപ്പകളും മറ്റും നിരത്തി റോഡ് അടച്ചു.
Follow us on :
Tags:
More in Related News
Please select your location.