Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 23:34 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മുന്നേ പോയ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പൊതി മുതുകുളത്തിൽ മിലൻ(23)നാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ മേഴ്സി ജംക്ഷനിലാണ് അപകടം. കീഴൂരിൽ നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികൻ. പിന്നാലെ എത്തിയ വാൻ മറ്റാരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ മിലനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.