Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 03:26 IST
Share News :
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. .
ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്‍റർ എന്നിവയുടെ പ്രസിഡന്‍റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
ജനുവരി 31ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ഓൺലൈനായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം അന്നുതന്നെ പ്രഖ്യാപിക്കും. ജനുവരി 17 വൈകുന്നേരം 5 മണി വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ജനുവരി 18ന് വൈകുന്നേരം 5 മണിക്ക് മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാർഥികളുടെ പേര് എംബസി പ്രസിദ്ധീകരിക്കും. ജനുവരി 23ന് വൈകുന്നേരം 5 മണി വരെ പത്രിക പിൻവലിക്കാം.24 വൈകീട്ട് അഞ്ചു മണിയോടെ മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക എംബസി പ്രസിദ്ധീകരിക്കും
Follow us on :
Tags:
More in Related News
Please select your location.