Tue Dec 12, 2023 10:56 PM 1ST

Sign In

ചെമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം നടത്തി.

26 Nov 2026 20:46 IST

santhosh sharma.v

Share News :

വൈക്കം: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു. 

ജനാധിപത്യ ഭരണസംവിധാനത്തിന് സ്ഥാനമായ ഭരണഘടനാ മൂല്യങ്ങൾ, കടമകൾ, മാർഗ്ഗ നിർദ്ദേശ തത്വങ്ങൾ എന്നിവ ഓർമ്മിപ്പിക്കുവാനും അവയെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ആചരണ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജെ സണ്ണി ഭരണഘടനയുടെ ആമുഖം വായിച്ചു വൈസ് പ്രസിഡൻ്റ് ദേവി കൃഷ്ണ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഷീദ് മങ്ങാടൻ, റെജി മേച്ചേരി, എസ്. ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. പി മധു, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്. ശ്യാംകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News