Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 23:48 IST
Share News :
മസ്കറ്റ്: വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നതിനും നൂതന പഠനരീതികൾക്ക് അവസരമൊരുക്കുന്നതിനുമായി ഒമാനിലെ മൂലദ്ദ ഇന്ത്യൻ സ്കൂളിൽ അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ലാബ് പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ സ്വാഗതം ആശംസിച്ചു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികളുടെ പഠനനിലവാരവും സർഗാത്മക കഴിവുകളും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സംരംഭം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിപഠനത്തിനും സാങ്കേതിക മികവിനും പുതിയ ദിശാബോധം നൽകുന്ന സ്കൂളിന്റെ ഈ നൂതന സംരംഭത്തെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂൾ ബോർഡ് അംഗം എസ്. കൃഷ്ണേന്ദുവും വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബയും ചടങ്ങിൽ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ നയ്യാർ ഇക്ബാൽ നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
നിർമ്മിതബുദ്ധിയുടെ വിവിധ സാധ്യതകൾ നേരിട്ട് മനസ്സിലാക്കുന്നതിനും സാങ്കേതികവിദ്യ പ്രായോഗികമായി ഉപയോഗിക്കുന്നതിനും പുതിയ ലാബ് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉദ്ഘാടകനായ സയ്യിദ് അഹമ്മദ് സൽമാനും എം.ടി. മുസ്തഫയും അഭിപ്രായപ്പെട്ടു.
ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന ഈ സംരംഭം വിദ്യാർത്ഥികളിൽ സാങ്കേതിക പരിജ്ഞാനം, സർഗാത്മകത, നൂതന ആശയങ്ങൾ എന്നിവ വളർത്തുന്നതിനും ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.