Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 17:43 IST
Share News :
വൈക്കം: 2026 ലെ മികച്ച ക്ഷീര കർഷകനുള്ള ദേശീയ പുരസ്ക്കാരമായ ഗോപാൽ രത്‌ന പുരസ്കാരം വൈക്കം ആറാട്ടുകുളങ്ങര സ്വദേശിയും ആംറോ ഡയറീസ് ഉടമയുമായ മുരളീധരൻ നായർ ഏറ്റുവാങ്ങി. ബിഹാറിലെ പട്‌നയിൽ നടന്ന ചടങ്ങിൽ വച്ച് മികച്ച ക്ഷീരകർഷകനുള്ള ഒന്നാം സമ്മാനം ബിഹാർ മുഖ്യമന്ത്രി സമ്രാട്ട്ചൗധരിയാണ് വിതരണം ചെയ്തത്. അഞ്ചു ലക്ഷം രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ചടങ്ങിൽ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, ക്ഷീര വികസന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.